സംസ്ഥാന അധ്യാപക അവാർഡ് ഡോ. ജേക്കബ് ജോണിന്

കാതോലിക്കേറ്റ് ഹയർ സെക്കന്റ്റി സ്കുള്‍ പ്രിന്‍സിപ്പലായ ഡോ. ജേക്കബ് ജോണിന് സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു

2017 -18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എട്ട് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

ഓരോ മേഖലയില്‍ നിന്നും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ പേരു വിവരം ചുവടെ. പത്തനംതിട്ട: ജേക്കബ് ജോണ്‍, (പ്രിന്‍സിപ്പാള്‍, കത്തോലിക്കേറ്റ് എച്ച്.എസ്.എസ്, പത്തനംതിട്ട),

തിരുവനന്തപുരം: ഫാ. തോംസണ്‍ ഗ്രേസ് (സെലക്ഷന്‍ ഗ്രേഡ് എച്ച്.എസ്.എസ്.റ്റി(ജൂനിയര്‍) മാത്സ്, എം.കെ.എല്‍.എം എച്ച്.എസ്.എസ് കണ്ണനല്ലൂര്‍ കൊല്ലം). എറണാകുളം: സിസ്റ്റര്‍ റോസമ്മ പീറ്റര്‍ (പ്രിന്‍സിപ്പാള്‍, സെന്റ് തോമസ് എച്ച്.എസ്.എസ്, ഇരട്ടയാര്‍, ഇടുക്കി), സജീവ്.ഡി (എച്ച്.എസ്.എസ്.റ്റി (ഹിസ്റ്ററി) ജി.എച്ച്.എസ്.എസ് കല്ലാര്‍, ഇടുക്കി), സി.കെ ബേബി (എച്ച്.എസ്..എസ്.റ്റി(ഇംഗ്ലീഷ്) ജി.ജി. എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍). കോഴിക്കോട്: ശ്രീചിത്ത്.എസ് (എച്ച്.എസ്.എസ്.റ്റി (ഹിസ്റ്ററി) സി.കെ.എന്‍.എസ് ജി.എച്ച്.എസ്.എസ് പിലികോട്, കാസര്‍കോട്), ഡോ.മെന്‍ഡലിന്‍ മാത്യൂ (പ്രിന്‍സിപ്പാള്‍, സെന്റ് ജൂഡ് എച്ച്.എസ്.എസ്. വെളളരിക്കുണ്ട്, കാസര്‍കോഡ്).