ദേവലോകം: പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്ക് ശ്ലൈഹിക സന്ദർശനത്തിനായി ഇന്ന് യാത്ര തിരിച്ചു. ഇന്ന് ദുബായിൽ വിശ്രമിക്കുന്ന പ. പിതാവ് വൈകിട്ട് ദുബായ് സെന്‍റ്.തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ വി. കുർബാന അർപ്പിക്കും.. പ. ബാവാ തിരുമേനിയുടെ ബഹുമാനാര്‍ത്ഥം ഇടവക ക്രമീകരിക്കുന്ന ജന്മദിന ആഘോഷത്തിൽ പ. പിതാവ് പങ്കുകൊള്ളും.
തുടർന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.