മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ (പതിനഞ്ച് നോമ്പ്) സമാപനം ഇന്ന്‍ വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരം, റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസ് എന്നിവരുടെ കാര്‍മികത്വത്തില്‍ “വിശുദ്ധ സമൂഹബലി”, മദ്ധ്യസ്ഥപ്രാര്‍ത്ഥന, റാസ, ആശീര്‍വ്വാദം, കൊടിയിറക്ക് എന്നിവയോട് കൂടി നടക്കുമെന്ന്‍ ആക്ടിംഗ് സെക്രട്ടറി സിജു ജോണ്‍, ആക്ടിംഗ് ട്രസ്റ്റി ബിജു വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.