സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുള്ള അപേക്ഷ കോടതി സ്വീകരിക്കാത്തതും വിധിക്ക് സ്റ്റേ നൽകാത്തതുമായ സ്ഥിതിക്ക് ഇപ്പോൾ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച് പള്ളി പൂട്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാനും കോടതി വിധി നടപ്പാക്കാനും അധികൃതർ തയാറാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച നെച്ചൂർ പള്ളിയിൽ സമാധാനപരമായി ആരാധന നടത്താൻ അവസരം നിഷേധിക്കപ്പെട്ടത് നീതിനിഷേധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നും ഈ കാര്യത്തിൽ സഭയ്ക്ക് കടുത്ത ദുഃഖവും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.