സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ വര്‍ണ്ണാഭമായ സമാപനം

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയ “സമ്മര്‍ ഫിയസ്റ്റ ഇമ്പ്രഷന്‍ 2017” വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സൗത്ത് പാര്‍ക്ക് പാര്‍ട്ടി ഹാളില്‍ വച്ച് ഇടവക സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം നേര്‍ന്ന പൊതു സമ്മേളനത്തിന്‌ ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു.
 കഴിഞ്ഞ ഒരു മാസക്കാലമായി കുട്ടികള്‍ക്ക് ലഭിച്ച അറിവും ആത്യാത്മികതയും ചേര്‍ത്ത് കൊണ്ട് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഈ പ്രോഗ്രാമിന്‌ മിഴിവേറി.  സമ്മര്‍ ഫീയസ്റ്റ 17 ഡയറക്ടറായി സേവനം അനുഷ്ടിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. ആയ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസിന്‌ ഇടവകയുടെ ഉപഹാരം നല്‍കി. ആക്ടിഗ് ട്രസ്റ്റി ബിജു വര്‍ഗ്ഗീസ്, കോടിനേറ്റര്‍  ഷാജി ജോര്‍ജ്ജ്, സൂപ്പര്‍വൈസര്‍ സുനു ചെറിയാന്‍, എന്നിവര്‍ സംസരിച്ചു.
 കുട്ടികളെ നാല്‌ വെത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ്‌ ക്ലാസ്സുകള്‍ നടത്തിയത്. അവരില്‍ നിന്ന്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ഗ്രൂപ്പ്കള്‍ക്ക് സമ്മാനങ്ങളും, പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഗൈഡ്സിനും സര്‍ട്ടിഫിക്കേറ്റുകളും വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നല്‍കി. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബഹറിനിലെ അറിയപ്പെടുന്ന പല വെക്ത്ജിത്വങ്ങള്‍ ക്ലാസുകള്‍ക്ക് നേത്യത്വം കൊടുത്തു അവര്‍ക്കും ഈ വര്‍ഷത്തെ “സമ്മര്‍ ഫിയസ്റ്റ ഇമ്പ്രഷന്‍ 2017” ഒരു വന്‍ വിജയമാക്കി തീര്‍ത്ത ഏഅവരോടും ഉള്ള  ഇടവകയുടെ നന്ദി കോടിനേറ്റര്‍ പ്രമോദ് വര്‍ഗ്ഗീസ് അര്‍പ്പിച്ചു.
ചിത്രം അടിക്കുറിപ്പ്: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ “സമ്മര്‍ ഫിയസ്റ്റ ഇമ്പ്രഷന്‍ 2017” ന്റെ ഡയറക്ടര്‍ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസിന്‌ ഇടവകയുടെ ഉപഹാരം റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നല്‍കുന്നു. സെക്രട്ടറി റെഞ്ചി മാത്യു, ആക്ടിഗ് ട്രസ്റ്റി ബിജു വര്‍ഗ്ഗീസ്, സമ്മര്‍ ഫിയസ്റ്റ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം.
ഡിജു ജോണ്‍ മാവേലിക്കര