നാഗ്പൂര്‍ സെമിനാരിയില്‍ പഠന സെമിനാര്‍ ആരംഭിച്ചു

നാഗ്പൂര്‍ : ബാഹ്യകേരള മെത്രാസനങ്ങളിലെ യുവാക്കളുടെ സഭാ ജീവിതത്തെ വിഷയമാക്കിയുള്ള പഠന സെമിനാര്‍ നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ ആരംഭിച്ചു. കല്‍ക്ക’ മെത്രാസനാധിപന്‍ അഭി. ഡോ. ജോസഫ് മാര്‍ ദിവാാസിയോസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഠന വിഷയത്തിന്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു. സെമിനാരി വൈസ് പ്രസിഡന്റ് അഭി. ഗീവര്‍ഗ്ഗിസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് സെമിനാരി പ്രിന്‍സിപ്പള്‍ റവ.ഫാ. ഡോ.ബിജേഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിന്റെ അനുഗ്രഹ സന്ദേശം സെമിനാരി വൈസ് പ്രിന്‍സിപ്പള്‍ റവ.ഫാ. ഡോ. ഷാജി പി. ജോ സെമിനാറില്‍ അവതരിപ്പിച്ചു. .
പഠന വിഷയത്തെ സംബന്ധിച്ച് അമേരിക്ക നോര്‍ത്ത് ഈസ്റ്റ് മെത്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളോവാസ് മെത്രാപ്പോലീത്താ ആമുഖ പ്രഭാഷണം നടത്തി. യുവാക്കള്‍ക്ക് കൊടുക്കുതിലുമധികമായി മാതാപിതാക്കള്‍ക്ക് പരിശീലനം നല്കണമെും യഥാര്‍ത്ഥ വിശ്വാസവും യഥാര്‍ത്ഥ രുചിയും യുവാക്കള്‍ക്ക് പകര്‍് കൊടുക്കണമെ് അദ്ദേഹം പറഞ്ഞു. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, ശ്രീമതി. സിന്‍സി മറിയാമ്മ തോമസ്, ഫാ. തോമസ് നൈനാന്‍, ഫാ. ജോഷി വര്‍ഗ്ഗീസ് എിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബാംഗ്ലൂര്‍ മെത്രാസനാധിപന്‍ അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്താമാരും സെമിനാരി ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളും ബാഹ്യകേരള മെത്രാസനങ്ങളില്‍ നിുമുള്ള പ്രതിനിധികളും സെമിനാരി അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുത്തു. സെമിനാരിയുടെ പ്രസീദ്ധികരണ വിഭാഗം പുറത്തിറക്കു ആറ് ഭാഷകളിലുള്ള പ്രാര്‍ത്ഥനാ പുസ്തകം അഭി. ഗീവര്‍ഗ്ഗിസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്തായ്ക്ക് നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സെമിനാരി ഗവേര്‍ണിംഗ് ബോര്‍ഡ് അംഗമായ വന്ദ്യ എം.എസ്. സ്‌കറിയ റമ്പാച്ചന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി. സെമിനാറിന്റെ ആദ്യ ദിനത്തിന്റെ സംഗ്രഹം റവ.ഫാ. ഡോ. ജോസ്സി ജേക്കബ് അവതരിപ്പിച്ചു. ഫാ. വര്‍ഗ്ഗീസ് ലാല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ഇ് രാത്രി 8.30 യ്ക്ക് നടത്തപ്പെടുതാണ്.
നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കു സെമിനാറിന്റെ രïാം ദിനത്തില്‍ അഭി. സഖറിയ മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്താ, ഫാ. ജോര്‍ജ്ജ് ജേക്കബ് എിവര്‍ പ്രബംന്ധങ്ങള്‍ അവതരിപ്പിക്കും. ബാഹ്യകേരളത്തിലേയും ബാഹ്യഭാരതത്തിലേയും മൂൂറിലധികം യുവാക്കളില്‍ നടത്തിയ സര്‍വൈ റിപ്പോര്‍’ും സെമിനറില്‍ അവതരിപ്പിക്കുതാണ്.