മംഗളം വാര്‍ത്ത അടിസ്ഥാനരഹിതം

 

സഭാ തര്‍ക്കത്തില്‍ 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധിയുടെ ഭാഗമെന്ന നിലയില്‍ പാത്രീയര്‍ക്കീസിന്‍റെ അധികാരം സംബന്ധിച്ച് ആഗസ്റ്റ് 1-ാം തീയതി മംഗളം എറണാകുളം എഡിഷനില്‍ വന്ന പ്രസ്താവന അടിസ്ഥാനരഹിതവും വിധിയുടെ ദുര്‍വ്യാഖ്യാനവുമാണ്. ഈ വിഷയം വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്നത് താഴെ പറയും പ്രകാരമാണ്.
“പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കായാണ്. മലങ്കര മെത്രാപ്പോലീത്ത എന്ന നിലയില്‍  ആത്മീയാധികാരങ്ങളും അദ്ദേഹം വഹിക്കുന്നു. മലങ്കര സഭയുടെ ലൗകികവും, വൈദികവും, ആത്മീയവുമായ ഭരണത്തിന്‍റെ പ്രധാന ഭാരവാഹിത്വം, 1934 ലെ ഭരണഘടനയ്ക്ക് വിധേയമായി, മലങ്കര മെത്രാപ്പോലീത്തായ്ക്കുളളതാണ് “.
“പാത്രിയര്‍ക്കീസിന്‍റെ ആത്മീയാധികാരം അപ്രത്യക്ഷമാകുന്ന ബിന്ദുവിലെത്തിയെന്ന കോടതിയുടെ കണ്ടെത്തലിന്  സര്‍വ്വശക്തിയും നല്‍കേണ്ടിയിരിക്കുന്നു.”
“പാത്രിയര്‍ക്കീസിന്‍റെ അധികാരം പളളിയുടെ ഭൗതിക ഭരണകാര്യങ്ങളിലേക്ക് ഒരിക്കലും വ്യാപരിച്ചിട്ടില്ല.”
സുവ്യക്തവും സുതാര്യവുമായ സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും ചില തല്പര കക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനാണെന്ന സത്യം തിരിച്ചറിയണം. സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനായി ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കരുത്.