കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്‍റെ കോട്ടയം മുതല്‍ ബത്തേരി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ നോര്‍ത്ത് സോണ്‍ കലാമേള നാളെ (ജൂലൈ 8-ാം തീയതി ശനിയാഴ്ച) രാവിലെ 9.30 മുതല്‍ കൊരട്ടി സീയോന്‍ അരമനയില്‍ വച്ച് നടത്തപ്പെടും. ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസ് ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥനം, പെയിന്‍റിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ വിഷയങ്ങളിലായി ഭദ്രാസന തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ കലാ മത്സരത്തില്‍ പങ്കെടുക്കും. ക്വിസ് മത്സരത്തിന്, ഒരു ടീമില്‍, മൂന്ന് അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പ്രായം തെളിയിക്കുന്നതിന് വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളിലെ കുട്ടികള്‍ക്കു മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവാദം ഉണ്ടായിരിക്കുകയുളളൂ. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസ്, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ലിപിന്‍ പുന്നന്‍, ശ്രീമതി ലിസ്സി അലക്സ്, ട്രഷറര്‍ ശ്രീ.ജേക്കബ് ജോര്‍ജ്ജ് എന്നിവരോടൊപ്പം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ജോയിന്‍റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ് അറിയിച്ചു.
ബാലസമാജം സൗത്ത് സോണ്‍ കലാമേള അടൂര്‍ മന്ദിരത്തില്‍
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്‍റെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള നാളെ (ജൂലൈ 8-ാം തീയതി ശനിയാഴ്ച) രാവിലെ 9.30 മുതല്‍ അടൂര്‍ മന്ദിരത്തില്‍ വച്ച് നടത്തപ്പെടും. ബാലസമാജം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥനം, പെയിന്‍റിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ വിഷയങ്ങളിലായി ഭദ്രാസന തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ കലാ മത്സരത്തില്‍ പങ്കെടുക്കും. ക്വിസ് മത്സരത്തിന്, ഒരു ടീമില്‍, മൂന്ന് അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പ്രായം തെളിയിക്കുന്നതിന് വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളിലെ കുട്ടികള്‍ക്കു മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവാദം ഉണ്ടായിരിക്കുകയുളളൂ. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസ്, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ലിപിന്‍ പുന്നന്‍, ശ്രീമതി ലിസ്സി അലക്സ്, ട്രഷറര്‍ ശ്രീ.ജേക്കബ് ജോര്‍ജ്ജ് എന്നിവരോടൊപ്പം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ജോയിന്‍റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ് അറിയിച്ചു.