സമാധാനത്തിനും ഐക്യത്തിനുമായി യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാം: മാര്‍ മിലിത്തിയോസ്

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായി വന്ന കോടതിവിധി മനസ്സിലാക്കി യാഥാര്‍ത്ഥ്യബോധത്തോടെ സഭാതര്‍ക്കത്തില്‍ നിന്നൊഴിവായി സമൂഹത്തില്‍ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപിടിക്കാന്‍ യാക്കോബായ സഭ തയ്യാറാകണമെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു .അഭിവന്ദ്യ  തിരുമേനിയുടെ ഫെയ്സ് ബുക്ക് പേജിലാണ് ഈ അഭിപ്രായം പങ്ക് വെച്ചത്.
 തിരുമേനിയുടെ    ഫെയ്സ് ബുക്ക് പേജിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം :-    എത്ര നാളായി കേസുകള്‍ നടക്കുന്നു?. അതില്‍ 1995 ലും പിന്നെ 2002 ലും ഉണ്ടായ വിധിയില്‍ നിന്നും എന്തെങ്കിലും മാറ്റം ഉണ്ടായോ ഇപ്പോഴത്തെ വിധിയില്‍? ഇനിയും സഹോദരങ്ങളേ യാഥാര്ധ്യ് ബോധത്തോടെ വിനയത്തോടെ ഒരിക്കല്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞതുപോലെ ദൈവഹിതം എന്നറിഞ്ഞു സഭയുടെ ഐക്യത്തിനായി തീരുമാനം എടുത്തു കൂടേ? അല്ല സമാധാനത്തിനു സമ്മതം ഇല്ല എങ്കില്‍ സഭയില്‍ നിന്നും മാറി പുതിയ പള്ളികള്‍ വച്ച് പുതിയ സഭയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചു കൂടേ. ഈ കാശു മുഴുവന്‍ കേസ് കളിച്ചു കളയണമോ? നേതാക്കള്‍ക്ക് ഇത് തോന്നുന്നില്ല എങ്കില്‍ ജനം ചിന്തിക്കാന്‍ തയാറാകുമോ?