ഫാ. ഷാജി മാത്യൂസിനു യാത്രയയപ്പു നൽകി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി.
സഹ വികാരി ഫാ. സജു തോമസ് അധ്യക്ഷത വഹിച്ചു.
പുതുതായി വികാരിയായി നിയമിതനായ ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് സ്വീകരണവും നൽകി.
ജബൽ അലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്  ഇടവക വികാരി   വികാരി ഫാ. ജേക്കബ് ജോർജ്, ഫാ. യൽദോ ഏലിയാസ്, ഇടവക സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ,  മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി.മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ, പ്രാർത്ഥനാ യോഗം സെക്രട്ടറി എം.സി. ജോയി , സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ കെ. പി . പൗലോസ്, യുവജന പ്രസ്ഥാനം സെക്രട്ടറി ബിജു ജോർജ്, മർത്ത മറിയം വനിതാ സമാജം ജോയിന്റ് സെക്രട്ടറി സാറാമ്മ ഈശോ, എം.ജി.ഓ.സി.എസ്.എം  സെക്രട്ടറി ഫേബ റേച്ചൽ ബാബുജി, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ് , ജോയിന്റ് ട്രസ്റ്റീ സാജൻ തോമസ് ജോർജ്, ജോയിന്റ് സെക്രട്ടറി ബിജു സി ജോൺ എന്നിവർ പ്രസംഗിച്ചു.
ഫാ. ഷാജി മാത്യൂസ് മറുപടി പ്രസംഗം നടത്തി