മനുഷ്യര്‍ ദൈവീകരാകണം: പരിശുദ്ധ പിതാവ്

ദൈവവുമായുളള ഉടമ്പടി പാലിച്ച് അടിയുറച്ച ദൈവവിശ്വാസത്തിലും നിസ്വാര്‍ത്ഥമായ മനുഷ്യസ്നേഹത്തിലും ഊന്നിയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമെ ഉത്തമവൈദീകരാകാന്‍ കഴിയൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

ഓര്‍ത്തഡോക്സ് വൈദീക സെമിനാരി ചാപ്പലില്‍ സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. മനുഷ്യസ്നേഹത്താലാണ് ദൈവം മാനുഷ്യനായി അവതരിച്ചത് ദൈവസ്നേഹത്താല്‍ മനുഷ്യന്‍ ദൈവീകനാകാന്‍ യത്നിക്കണം. ശിക്ഷണത്തിന്‍റെ ഭാഗമായി നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.  പക്ഷെ അതുകൊണ്ട് മാത്രം നല്ല വൈദീകരാകണമെന്നില്ല. പാശ്ചാത്യരാജ്യങ്ങളില്‍ No religion ഗ്രൂപ്പുകരാണ് അധികവും സര്‍വ്വതന്ത്ര സ്വതന്ത്രജീവിതം കാംക്ഷിക്കുന്നവര്‍ക്ക് ഒരു മതത്തിനും വിധേയമായി ജീവിക്കാന്‍ താല്പര്യമില്ല. നമുക്കും പാശ്ചാത്യരെ അനുകരിക്കാനാണ് താല്പര്യം. വിദേശസന്ദര്‍ശനം, വിശേദശത്ത് ജോലി എന്നിവയൊക്ക് ആഗ്രഹിക്കുന്നവരാണ് പലരും. പക്ഷെ അതുകൊണ്ട് മാത്രം സന്തോഷവും സംതൃപ്തിയും നേടാമെന്നത് മിത്ഥ്യാധാരണയാണ്. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം ഭൗതീകതയുടെ അതിപ്രസരമാണ് .യുദ്ധവും, പരിസ്ഥിതിനാശവും ഓക്കെ സംഭവിക്കുന്നതിന്‍റെ കാരണം അതിഭൗതീകതയാണ്.

പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ തോമസ് ക്യതജ്ഞത അര്‍പ്പിച്ചു.