ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2017 ജൂൺ 23 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ വച്ച് ഇദം പ്രഥമമായി നടത്തപ്പെടും . തീർത്ഥാടന വീഥികൾ എന്നതാണ് ചിന്താവിഷയം:
പ്രശസ്ത സാഹിത്യകാരി ശ്രീമതി.ഷെമി mukhya prabhashanam nadathum. യു.എ.ഇ യിലെ വിവിധ ഓർത്തഡോക്സ് ദൈവാലയങ്ങളിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം മടങ്ങിപ്പോകുന്ന വികാരിമാർക്ക് സംഗമത്തിൽ യാത്ര അയപ്പ് നൽകും. പ്രശ്നോത്തരി മത്സരവും നടത്തപ്പെടും. സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ . സെക്രട്ടറി ബിജു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.