മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ്

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോട്ടയം പൗരാവലിയുടെ  നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചനയോഗം നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മാര്‍ കുന്നശേരി മാനവസേവയുടെ തന്നെ മഹാ ഇടയനാണെന്ന് പരിശുദ്ധ ബാവാ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യൂ മൂലക്കാട്ട്, മാര്‍ ജോസ് പുളിക്കല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മന്ത്രി എം.എം മണി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, ജസ്റ്റിസ് കെ.ടി തോമസ്, സിറിയക് ജോസഫ്, ജോസ് കെ മാണി എം.പി, കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, നഗരസഭ അദ്ധ്യക്ഷ പി.ആര്‍. സോന, ഡോ. ബാബു സെബാസ്റ്റ്യന്‍, സഖറിയാസ് കുതിരവേലില്‍, സി.എം.ഐ സെന്‍റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഡോ. ജെ പ്രമീളദേവി, ജോഷി ഫിലിപ്പ് ,വി.ബി. ബിനു, നവജീവന്‍ ട്രസ്റ്റി പി.യു തോമസ് എന്നിവര്‍ പ്രസംഗിച്ചു.