ധ്യാനയോഗവും കുടുംബ സംഗമവും

ഫുജൈറ:  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍  ഓർത്തഡോക്സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും     ജൂൺ 15, 16, 17 തീയതികളിൽ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍  സഹോദരസ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. .

പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്, ധ്യാനയോഗങ്ങള്‍ക്കും  കുടുംബ സംഗമത്തിനും   നേതൃത്വം നൽകും. ജൂണ്‍ 15 വ്യാഴം  വൈകിട്ട്  6:30 മുതൽ 9 വരെ സന്ധ്യാനമസ്കാരം മദ്ധ്യസ്ഥ പ്രാർത്ഥന, ധ്യാന ചിന്തകള്‍ . ജൂൺ  16 വെള്ളി   രാവിലെ  7:00 മുതൽ വൈകിട്ട്  9.30 വരെ വിശുദ്ധ കുര്‍ബാന , കുടുംബ സംഗമം,യുവജന സംഗമം , ധ്യാന ചിന്തകള്‍ . ജൂൺ17 ശനി  രാവിലെ 10  മുതൽ വൈകിട്ട് 9.30 വരെ  വിദ്യാര്‍ഥി അദ്ധ്യാപക രക്ഷകര്‍ത്താ സംഗമം , സന്ധ്യാ നമസ്കാരം , ധ്യാന ചിന്തകള്‍ എന്നീ രീതിയില്‍ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു

ഫാ. ഏബ്രഹാം  തോമസ്സ് (വികാരി), ശ്രീ ജിജോ കളരിക്കല്‍  (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍) ശ്രീ ജിനീഷ് വര്‍ഗീസ്‌(യൂണിറ്റ് വൈസ് പ്രസിഡന്റ്‌  , ശ്രീ ഷൈജു രാജന്‍(യൂണിറ്റ്‌ സെക്രട്ടറി) എന്നിവരുടെ  നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.