അൽവാറീസ് മാർ യൂലിയോസ് മെത്രപൊലീത്തയുടെ പാവന സ്മരണയിൽ ഡിണ്ടിഗല്ലിൽ സ്ഥാപിതമായ മാർ അൽവറീസ് യൂലിയോസ് ഓർത്തോഡോക്സ് സെന്ററിന്റെയും, അനുബന്ധമായുള്ള മാർ ഗ്രീഗോറിയോസ് ചപ്പാലിന്റെയും താത്കാലിക കൂദാശാകർമ്മം നൂറു കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി ചെന്നൈ ഭദ്രാസന അധിപൻ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രപൊലീത്തയുടെ പ്രധാന കാർമികത്വത്തിലും ബഹു.വൈദീക സൃഷ്ടാരുടെ സഹ കാര്മികത്വത്തിലും നിർവഹിക്കപ്പെട്ടു…വി.സഭയോട് മിഷനറി പ്രവർത്തന രംഗത്ത് ഒരു പുതിയ മുകുളം കൂടി ഇവിടെ നാമ്പിടുന്നു. ലിനു ലൂക്കോസ് അച്ചൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി