ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ    പാരീഷ് യൂത്ത് മീറ്റിന് തുടക്കമായി

ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017  ഫാ. സഖറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) നയിച്ച ഗ്രീഗോറിയന്‍ ധ്യാനത്തോടെ തുടക്കമായി.
അനേകം വിശ്വാസികള്‍ പങ്കെടുത്ത ധ്യാനം ദൈവതിരുമുമ്പാകെ താഴ്മയായിരുന്നു പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ട് ആത്മ പരിശോധനയിലൂടെ രൂപാന്തരം പ്രാപിച്ച് ലക്ഷ്യബോധത്തോടെ ജീവിതത്തെ നേരിടാന്‍ ഉതകുന്നതായിരുന്നു.
വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി കാത്തിരിപ്പിന്റെ ദിനങ്ങളിലൂടെ പരിശുദ്ധാത്മ നിറവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാന്‍ യുവജനങ്ങള്‍ കൈകോര്‍ക്കുന്ന ഈ മഹാസംരംഭം ജൂണ്‍ 1-നു ഫാ. ബോബി ജോസ് കട്ടിക്കാട് നയിക്കുന്ന കാത്തിരുപ്പ് ധ്യാനം, ജൂണ്‍ 2 വെള്ളിയാഴ്ച രാവിലെ 7:15 നു ഓര്‍ത്തഡോക്സ് സഭയിലെ സുറിയാനി പണ്ഡിതന്‍ ഫാ. ഡോ. ജോണ്‍സ് ഏബ്രാഹാം കോനാട്ട് നയിക്കുന്ന സുറിയാനി കുര്‍ബാന,   വെള്ളിരാവിലെ 10:45 മുതല്‍ 4 മണി വരെ നടക്കുന്ന ക്ലാസ്സുകള്‍, ചര്‍ച്ചകള്‍. ജൂണ്‍ 3-നു രാവിലെ 10 മുതല്‍ 12 മണി വരെ നടക്കുന്ന ധ്യാനം വൈകുന്നേര൦, വൈകുന്നേരം 6 മണി മുതല്‍ ഫാ. സഖറിയ നൈനാന്റെ നേതൃത്വത്തില്‍ നടക്കുന്ന പെന്തികോസ്തി പെരുന്നാള്‍ ശുശ്രൂഷയോടെ സമാപിക്കും.
വെള്ളം വാഴ്വിന്റെ ശുശ്രൂഷ ഏറെ പ്രാധാന്യം ഉള്ള പെന്തിക്കോസ്തി പെരുന്നാള്‍ ദിവസം ജലദിനമായി ആചരിക്കുവാന്‍ ഉള്ള പരിശുദ്ധ കാതോലിക്ക ബാവായുടെ ആഹ്വാനം പ്രകാരം പ്രത്യേക പ്രാര്‍ത്ഥനയും ജലദിന പ്രതിജ്ഞയും ഇതിനോടനുബന്ധിച്ച് നടത്തപ്പെടും എന്ന് ഭാരവാഹികള്‍ അറിയിച്ചു.