റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ വർഷാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഊർജസംരക്ഷണ വകുപ്പും സഭയുടെ മാനവ ശാക്തീകരണ വകുപ്പും ചേർന്നൊരുക്കുന്ന കുടുംബ ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം നിലയ്ക്കൽ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജൂൺ 4 ന് 2:30 ന് റാന്നി മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ റാന്നി എം എൽ എ ശ്രീ രാജു എബ്രഹാം ഉത്ഘാടനം ചെയ്യും. ഡോ ജോഷ്വാ മാർ നിക്കോദീമോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രടറി അഡ്വ ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. മിനിസ്ട്രി ഓഫ് ഹ്യൂമൻ എമ്പവർമെന്റ് ഡെപ്യൂട്ടി സെക്രടറി ഫാ പി എ ഫിലിപ്പ് പദ്ധതി അവതരണം നടത്തും. ഫാ ഷൈജു കുര്യൻ (നിലയ്ക്കൽ ഭദ്രാസന സെക്രടറി), ഫാ യൂഹാനോൻ ജോൺ (വൈസ് പ്രസിഡന്റ് നിലയ്ക്കൽ യുവജന പ്രസ്ഥാനം ), ഫാ സൈമൺ വർഗീസ് (ഡയറക്ടർ നിലയ്ക്കൽ മാനവ ശാക്തീകരണം ) , അനു വർഗീസ് (ജനറൽ സെക്രടറി നിലയ്ക്കൽ യുവജന പ്രസ്ഥാനം ), മിൻ റാ മറിയം (ജോയിന്റ് സെക്രട്ടറി നിലയ്ക്കൽ യുവജന പ്രസ്ഥാനം), അഡ്വ നോബിൻ അലക്സ് (ട്രഷറാർ നിലയ്ക്കൽ യുവജനപ്രസ്ഥാനം) തുടങ്ങിയവർ നേതൃത്വം നൽകും.