ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  പാരിഷ് യൂത്ത് മീറ്റ് 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2, 3 തീയതികളിൽ നടക്കും.
വിശ്വാസം, പ്രത്യാശ, സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം.
ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏകാന്തത, ഭീതി, മന:സംഘർഷം എന്നിവ ഒഴിവാക്കി സ്നേഹമുള്ള മനുഷ്യജനങ്ങളായി രൂപാന്തരപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ലോക പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്,  ഫാ. സഖേർ എന്നിവർ ധ്യാനങ്ങൾക്കും ക്ലാസ്സിനും നേതൃത്വം നൽകും. മെയ് 31 ബുധൻ വൈകിട്ട്  6:30 മുതൽ 9 വരെ മദ്ധ്യസ്ഥ പ്രാർത്ഥന, ഗ്രീഗോറിയൻ ധ്യാനം,

ജൂൺ  1 വ്യാഴം  വൈകിട്ട് 6:30 മുതൽ 9 വരെ മദ്ധ്യസ്ഥ പ്രാർത്ഥന, കാത്തിരിപ്പ് ധ്യാനം,
ജൂൺ 2 വെള്ളി രാവിലെ 7:15 മുതൽ  ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് നേതൃത്വം നൽകുന്ന സുറിയാനി കുർബാന,
തുടർന്ന് 11 മുതൽ 4 വരെ  വിശ്വാസം, പ്രത്യാശ, സ്നേഹം എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സുകളും ചർച്ചയും നടക്കും.
ജൂൺ 3 ശനി  രാവിലെ 10 മുതൽ 12 വരെ പ്രത്യേക ധ്യാനവും വൈകുന്നേരം 6:00 മുതൽ റവ. ഫാ. സഖറിയാ നൈനാന്റെ നേതൃത്വത്തിൽ പെന്തിക്കോസ്തി പെരുന്നാൾ കുർബാനയും നടക്കും.
ഫാ. ഷാജി മാത്യൂസ് (വികാരി), ഫാ. സജു തോമസ് (സഹവികാരി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്  050 5485925….
ബിജു ജോർജ്ജ്
സെക്രട്ടറി
050 5485925