ഝാൻസി ഇടവകയുടെ സുവർണ്ണജൂബിലിആഘോഷങ്ങള്‍ക്ക് തുടക്കമായി

ഝാൻസി സെന്‍റ്  ജോര്‍ജ്ജ്  ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണജൂബിലിആഘോഷങ്ങള്‍ക്ക് തുടക്കമായി

 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിലെ ഝാൻസിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ നാമത്തില്‍ 1968 ൽ സ്ഥാപിതമായ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍  2017 മെയ് 21 ന് പെരുന്നാള്‍ ദിനത്തില്‍ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോന്‍  മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താഉദ്ഘാടനം ചെയ്തു. വികാരി ഫാ. ചെറിയാന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ ശനിയാഴ്ച വൈകുന്നേരംഇടവക മെത്രാപ്പോലീത്തായ്ക്ക് ആദരപൂര്‍വ്വം സ്വീകരണം നല്‍കി. ഞായറാഴ്ച്ച  രാവിലെ അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും മുന്‍ ഭദ്രാസന സെക്രട്ടറി വന്ദ്യ എം. എസ്. സ്കറിയ റമ്പാന്‍, ഫാ. പത്രോസ് ജോയ്, ഫാ. ജാക്ക്സണ്‍ മാത്യൂസ്‌ ജോണ്‍, ഫാ. ചെറിയാന്‍ ജോസഫ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും  വിശുദ്ധ  കുർബ്ബാ(സമൂഹബലി)  അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍‍   അഭിവന്ദ്യ തിരുമേനി അധ്യക്ഷ പ്രസംഗം നടത്തുകയുംസുവര്‍ണ്ണ ജുബിലീ ലോഗോ പ്രകാശനം ചെയ്ത് സുവര്‍ണ്ണ ജൂബിലീ വര്‍ഷത്തിന് തുടക്കംകുറിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.  50 വർഷങ്ങൾ പിന്നിടുന്ന ഇടവകയുടെ ജൂബിലീ ആഘോഷങ്ങള്‍  ഈ വര്‍ഷത്തെ പെരുന്നാള്‍ മുതല്‍ അടുത്തവര്‍ഷത്തെ പെരുന്നാള്‍ വരെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടെ കൊണ്ടാടുവാനാണ് തീരുമാനിച്ചിരിക്കുന്നത്.  ഈ അവസരത്തില്‍ ഇടവകയിലെ മുതിര്‍ന്ന മാതപിതാകളെ ആദരിക്കുകയും സണ്‍‌ഡേസ്കൂള്‍ കുട്ടികള്‍ക്ക്പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. വന്ദ്യ എം. എസ്. സ്കറിയ റമ്പാന്‍, ഫാ. പത്രോസ് ജോയ്, ഫാ. ജാക്ക്സണ്‍ മാത്യൂസ്‌ ജോണ്‍, ശ്രീ.  അബ്രഹാം പി. സി. എന്നിവര്‍ ആശംസകള്‍ അറിയിച്ചുകൊണ്ടു സംസാരിച്ചു. സുവര്‍ണ്ണ ജൂബിലീ കണവീനര്‍ ശ്രീ. ജെയിംസ്‌ ഗബ്രിയെലിന്‍റെ നന്ദി പ്രസംഗത്തോടെ പ്രാര്‍ത്ഥനാപൂര്‍വ്വം യോഗം  സമംഗളം   പര്യവസാനിച്ചു.