കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികം

Annual Day of Santwanam Special School, Kothamangalam. M TV Photos

ഭിന്നശേഷിയുളള കുട്ടികള്‍ ദൈവത്തിന്‍റെ ദാനം :- പരിശുദ്ധ കാതോലിക്കാ ബാവാ

ഭിന്നശേഷിയുളള കുട്ടികള്‍ ദൈവത്തിന്‍റെ ദാനമാണെന്നും അവരെ സംരക്ഷിക്കുമെന്ന് ഉത്തമബോധ്യമുളള മാതാപിതാക്കളെയാണ് ദൈവം അവരെ വളര്‍ത്താന്‍ ഏല്പിച്ചിരിക്കുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. കോതമംഗലം സ്വാന്തനം സ്പെഷ്യല്‍ സ്ക്കൂളിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ചുളള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.  മാര്‍ ബര്‍ന്നബാസ് ഹാളിന്‍റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ കാന്‍സര്‍ ചികിത്സ സഹായ നിധിയായ സ്നേഹസ്പര്‍ശം പദ്ധതിക്ക് കരുതലായി സ്വാന്തനം സ്പെഷ്യല്‍ സ്ക്കൂളിന്‍റെ കുട്ടികളുടെയും അഭ്യൂദയകാംക്ഷികളുടെയും സംഭാവനയായ ഒരു ലക്ഷത്തി  ഇരുപതിനായിരം   രൂപ പരിശുദ്ധ ബാവായ്ക്ക് കൈമാറി. ഫാ. റോയ് കണ്ണന്‍ചിറ,  വെരി. റവ. തോമസ് പോള്‍ റമ്പാന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു,  സിനി ആര്‍ട്ടിസ്റ്റ് ടിനി ടോം, കെ.കെ. ബിനു, കെ.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു

ബാവ തിരുമേനി ബാഹുബലി കണ്ടോ ? ചോദ്യം കേട്ടു പരിശുദ്ധ കാതോലിക്കാ ബാവ ഒരു നിമിഷം അമ്പരന്നു. കൂടെ നിന്നവര്‍ ബാഹുബലി സിനിമയെ പറ്റി പറഞ്ഞപ്പോള്‍ പിന്നെ പൊട്ടിച്ചിരിച്ചു. കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത് . ബാവ തിരുമേനിയുമായുള്ള സംവാദത്തിലാണ് ബുധിമാന്ദ്യമുള്ള കുട്ടികള്‍ നിഷ്കളങ്കമായ ചോദ്യശരങ്ങള്‍ ഉതിര്‍ത്തത്. മറ്റൊരാളുടെ സംശയം ബാവതിരുമേനിക്ക് എത്ര വലിയ താടി എന്തിനാണ് എന്നായിരുന്നു.വേറൊരാളുടെ ചോദ്യം ബാവ കല്യാണം കഴിച്ചതാണോ എന്നായിരുന്നു. ഇങ്ങനെ പോകുന്നു രസകരമായ ചോദ്യങ്ങള്‍.

‘മികവ്’ എന്ന പേരില്‍ സാന്ത്വനം അന്തേവാസികളുടെ കലാപരിപാടികള്‍ അരങ്ങേറി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ടിനി ടോം മുഖ്യ സന്ദേശം നല്‍കി.  ജോയ്സ് ജോര്‍ജ് എം.പി അദ്ധ്യക്ഷനായിരുന്നു. ഫാ. റോയ് കണ്ണന്‍ചിറ, ഫാ. തോമസ് പി സഖറിയ, വെരി. റവ. തോമസ് പോള്‍ റമ്പാന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു,  സിനി ആര്‍ട്ടിസ്റ്റ് ടിനി ടോം, കെ.കെ. ബിനു, കെ.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.