കുട്ടികളിലെ സർഗ്ഗവാസന ആത്മീയ വളർച്ചയ്ക്കായി ഉപയോഗിക്കണം: മാർ നിക്കോദിമോസ്

കൊട്ടാരക്കര: അഖില മലങ്കര ബാലസമാജം ദക്ഷിണമേഖല നേതൃത്വ പരിശീലന ക്യാംപ് മെയ് 16-ന് കോട്ടപ്പുറം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. പ്രസ്ഥാനം പ്രസിഡൻറ് അഭി. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമനസ്സ് ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ബിജു പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. വെരി. റവ. എ.ജെ സാമുവൽ റമ്പാൻ, ഫാ. ജോൺസൺ ദാനിയേൽ, ഫാ. സി.ഡി.തോമസ്, പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ജിത്തു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ലിപിൻ പുന്നൻ, ലിസി അലക്സ് എന്നിവർ സന്നിഹിതരായിരുന്നു. ഫാ. റിഞ്ചു കോശി, ഡോ. സുമൻ അലക്സാണ്ടർ എന്നിവർ ക്ലാസ് നയിച്ചു. ഒമ്പത് ദക്ഷിണ കേരള ഭദ്രാസനങ്ങളിൽ നിന്നും 70തിൽ പരം പ്രതിനിധികൾ സംബന്ധിക്കുകയുണ്ടായി.