കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഉത്തര മേഖല നേതൃത്വ പരിശീലന ക്യാമ്പ് മെയ് 20-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3 മണി വരെ കുന്നംകുളം ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ മരത്തംകോട് സെന്‍റ് ഗ്രീഗോറിയോസ് പളളിയില്‍ വച്ച് നടത്തപ്പെടും. പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസ്, ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ്, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ലിപിന്‍ പുന്നന്‍, ശ്രീമതി ലിസ്സി അലക്സ്, ട്രഷറര്‍ ശ്രീ.ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉത്തര മേഖലയില്‍പ്പെട്ട കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി, അങ്കമാലി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, തൃശ്ശൂര്‍, കുന്നംകുളം, മലബാര്‍, സുല്‍ത്താന്‍ ബത്തേരി എന്നീ എന്നീ ഭദ്രാസനങ്ങളില്‍ നിന്നുളള സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.