മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടപ്പാക്കി വരുന്ന സിനെര്‍ഗിയ- ഊര്‍ജ്ജ/ ജല-സംരക്ഷണ പദ്ധതിക്ക് കേരള സര്‍ക്കാരിന്‍റെ പ്രോത്സാഹനവും പിന്തുണയും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 27 ഭദ്രാസനങ്ങളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെടുന്ന 500 റിസോഴ്സ് പെഴ്സണ്‍ ട്രെയിനികള്‍ക്ക് കേരള സര്‍ക്കാര്‍ എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ വഴിയായി ട്രെയിനിംഗും ഊര്‍ജ്ജ സംരക്ഷണ വകുപ്പ് പുറത്തിറക്കുന്ന ഊര്‍ജ്ജ കിരണ്‍ പുസ്തകങ്ങളും ലഭിക്കും. ഇത്തരത്തില്‍ ട്രെയിനിംഗ് പൂര്‍ത്തീയാക്കുന്ന ഒരോ റിസോഴ്സ് ട്രെയിനികള്‍ക്കും മേഖല അടിസ്ഥാനത്തില്‍ വിവിധ യൂണിറ്റുകളില്‍ ക്ലാസ്സുകള്‍ നയിക്കാന്‍ പര്യാപ്തരാകും.പ്രകൃതി സംരക്ഷണത്തിന്റെ അടിസ്ഥാനം ഊര്‍ജ്ജ/ ജല-സംരക്ഷണമാണെന്ന അടിസ്ഥാന തത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മാനവശാക്തീകരണ വിഭാഗത്തിന്‍റെ ഡയറക്ടര്‍ ഫാ.പി.എ.ഫിലിപ്പ് പറഞ്ഞു. മാനവശാക്തീകരണ വിഭാഗത്തിന്‍റെ ‘സിനെര്‍ഗിയ’ പദ്ധതിക്ക് പൊതു സമൂഹത്തില്‍ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.