അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് കൊട്ടാരക്കര ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ കൊട്ടാരക്കര, കോട്ടപ്പുറം സെന്‍റ് ഇഗ്നേഷ്യസ് പളളിയില്‍ വച്ച് നടന്നു. അഖില മലങ്കര ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ബാലസമാജം പ്രസിഡന്‍റ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെരി.റവ.ഏ.ജെ.ശമുവേല്‍ റമ്പാന്‍, റവ.ഫാ.ജി.കോശി, റവ.ഫാ.ജോണ്‍സണ്‍ ദാനിയേല്‍, റവ.ഫാ.സി.ഡി.തോമസുകുട്ടി, ബാലസമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ്, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ലിപിന്‍ പുന്നന്‍, ശ്രീമതി ലിസ്സി അലക്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ.ഫാ.റിഞ്ചു പി.കോശി, ഡോ.സുമന്‍ അലക്സാണ്ടര്‍ തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു. ദക്ഷിണ മേഖലയില്‍പ്പെടുന്ന തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂര്‍, അടൂര്‍-കടമ്പനാട്, തുമ്പമണ്‍, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, മാവേലിക്കര, നിരണം എന്നീ ഭദ്രാസനങ്ങളില്‍ നിന്നുളള വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ജോയിന്‍റ് സെക്രട്ടറിമാര്‍, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.