പുതുക്കത്തിന്‍റെ പ്രൌഡിയില്‍ മാന്തളിര്‍ പള്ളി:
പുതിയതായി പണികഴിപ്പിച്ച മാന്തളിര്‍ പള്ളിയുടെ മുഖവാരം, കൊടിമരം, കല്‍വിളക്ക് എന്നിവയുടെ കൂദാശ മെയ് 13 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം 9 മണിക്ക് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാര്‍ അത്താനാസിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിക്കും.
1863ല്‍ സ്ഥാപിതമായ മാന്തളിര്‍ പള്ളി, യാക്കോബായ വിഭാഗത്തിന്‍റെ കുത്സിത ശ്രമങ്ങളെ തുടര്‍ന്ന് 1975-ല്‍ റിസീവര്‍ കസ്റ്റടിയില്‍ എടുക്കുകയും കുളനട സെന്‍റ് ജോര്‍ജ്ജ് ചാപ്പല്‍ ആരധനക്കായും വിട്ടു തന്നു. വ്യവഹാരത്തെ തുടര്‍ന്ന് പൂട്ടപ്പെട്ടു കിടന്ന മാന്തളിര്‍ പള്ളി, 1934 ഭരണഘടനക്ക് അനുസൃതമായി ഭരിക്കപെടണം എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യഥാര്‍ത്ഥ അവകാശികളായ ഓര്‍ത്തഡോക്‍സ് വിഭാഗം നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ വിശുദ്ധ ദേവാലയത്തില്‍ പ്രവേശിച്ച് ആരാധന അര്‍പ്പിച്ചു.
കുളനട സെന്‍റ് ജോര്‍ജ്ജ് ചാപ്പല്‍ പെരുന്നാള്‍:
കുളനട സെന്‍റ് ജോര്‍ജ്ജ് ചാപ്പലിന്റെ കാവല്‍ പിതാവായ വി. ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ മെയ് 7നു രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപറമ്പില്‍ കൊടിയേറ്റി. 12, 13 വെള്ളി, ശനി തീയതികളില്‍ 6.30നു വചനപ്രഘോഷണം നയിക്കുകുന്നത് ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര , ഡോ. ബിജു തോമസ് കാരിച്ചാല്‍ എന്നിവര്‍.
14 ഞായറാഴ്ച വി. കുര്‍ബാനയെ തുടര്‍ന്ന് 9 മണിക്ക് വിവിധ കരകളില്‍ നിന്ന് നേര്‍ച്ച വിഭവ സമാഹരണം, വൈകിട്ട് 5.30നു പനങ്ങാട് അലുംപാലക്കല്‍ കുരിശടിയില്‍ സന്ധ്യാപ്രാര്‍ത്ഥനക്ക് ശേഷം ഭക്തിനിര്‍ഭാരമായ റാസ കുളനട ടി. ബി. ജെംഗ്ഷന്‍ കുരിശടിയില്‍ എത്തി ധൂപ പ്രാര്‍ത്ഥനയ്ക്ക് ശേഷം ചാപ്പലില്‍ എത്തിച്ചേരും, തുടര്‍ന്ന് അഭി. എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് തിരുമനസ്സുകൊണ്ട് ശ്ലൈഹീകവാഴ്വ്.
15 തിങ്കളാഴ്ച രാവിലെ 7 മണിക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനധിപന്‍ അഭി. എബ്രഹാം മാര്‍എപ്പിപ്പാനിയോസ് മെത്രാപൊലീത്തയുടെ മുഖ്യ കാര്‍മീകത്വത്തില്‍ വി. കുര്‍ബാന. 9 മണിക്ക് 80 വയസിനു മുകളില്‍ പ്രായമുള്ളവരെ ആദരിക്കും. 10 മണിക്ക്പ്രസിദ്ധമായ വെച്ചൂട്ട്, 12 മണിക്ക് കൊടിയിറക്ക്. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. ജോണ്‍ പി. ഉമ്മന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് തുണ്ടില്‍, സാബു മണ്ണില്‍ (ജോയിന്‍റ് കണ്‍വീനര്‍), മോസസ് ജോയിസ് (പബ്ലിസിറ്റി), കെ.വി. മത്തായി (ലൈറ്റ് & സൌണ്ട്), മത്തായി പപ്പി (ഫുഡ്), ബിജു ക്യാപ്പിറ്റല്‍ (റാസാ ക്യാപ്റ്റന്‍) എന്നിവര്‍ നേതൃത്വം നല്‍കും.