ആകാശവാണി അസി. ഡയറക്ടർ ആയി റോയ് ചാക്കോ നിയമിതനായി

IMG-20170323-WA0001

തിരുവനന്തപുരം ആകാശവാണി വാർത്ത വിഭാഗം അസി. ഡയറക്ടർ ആയി റോയ് ചാക്കോ ഇളമണ്ണൂർ നിയമിതനായി. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ഓഫീസറായ ഇദ്ദേഹം കഴിഞ്ഞ 11 വര്ഷം ന്യൂസ് എഡിറ്ററായി ഇവിടെ സേവനം അനുഷ്ടിച്ചു വരികയായിരുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പ്രസ് ഇൻഫർമേഷൻ ബ്യുറോ, തിരുനെൽവേലി ഫീൽ പബ്ലിസിറ്റി ഡയറക്ടറേറ്റ്, ഓൾ ഇന്ത്യാ റേഡിയോ മോണിറ്ററിങ് സർവീസ് ഡൽഹി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം അടൂർ കടമ്പനാട് ഭദ്രാസനത്തിലെ ഇളമണ്ണൂർ സെന്റ്.തോമസ് ഓർത്തഡോക്സ് ഇടവകഅംഗം കൂടിയാണ്