അഡ്വ. ബിജു ഉമ്മന്‍ അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക്

biju-oommen

കോട്ടയം – മലങ്കര അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ അഡ്വ. ബിജു ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നു. നിരണം ഭദ്രാസനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗമാണ്.

കാല്‍ നൂറ്റാണ്ടായി സഭാസേവനരംഗത്തുള്ള അദ്ദേഹം കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗമാണ്. തിരുവല്ല ബാറിലെ അഭിഭാഷകനാണ്.

സഭയുടെ റൂള്‍സ് കമ്മിറ്റിയംഗം, ഭവന സഹായ പദ്ധതിയുടെ കണ്‍വീനര്‍, പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ ലീഗല്‍ കമ്മീഷനംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തനപരിചയമുള്ളയാളാണ്. 2016-ലെ മലങ്കര അസോസിയേഷന്‍റെ നടപടിചട്ടങ്ങളുടെ പരിഷ്ക്കരണത്തില്‍ മുഖ്യപങ്ക് വഹിച്ചു.