ICON Excellence Award distribution at Pampady Dayara. M TV Photos
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നല്‍കുന്ന ‘ഐക്കണ്‍ എക്സലന്‍റ്സ് അവാര്‍ഡ്’ ഫെബ്രുവരി 11 ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് സമ്മാനിക്കുന്നതാണ്. സമൂഹത്തിലെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഈ പുരസ്ക്കാരത്തിന് ജാതിമത ഭേദമെന്യേ 533 കുട്ടികളാണ് ഇക്കൊല്ലം അര്‍ഹരായിരിക്കുന്നത്. പ്രശ്സതിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്ക്കാരം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കുട്ടികള്‍ക്ക് സമ്മാനിക്കും. കോട്ടയം സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് അദ്ധ്യക്ഷനായിരിക്കും പ്രശസ്ത പ്രചോദനാത്മക പ്രഭാഷകന്‍ അനീഷ് മോഹന്‍ ക്ലാസ്സുകള്‍ നയിക്കും.