പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ

hh img-20170102-wa0012 img-20170104-wa0007

കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് പള്ളിയിൽ പ.ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുനാൾ ആഘോഷിച്ചു. പരുമല തിരുമേനിയിൽ നിന്ന് പട്ടത്വം ഏറ്റ മഹാതേജസാണ് ഗീവർഗീസ് ദ്വിതീയൻ ബാവായെന്നു കുർബാനമദ്ധ്യേ സന്ദേശത്തിൽ വന്ദ്യ യൂഹാന്നോൻ റമ്പാൻ പറഞ്ഞു. പണ്ഡിത ശ്രേഷ്‌ഠർക്കുപോലും ഒരു അത്ഭുതമായിരുന്നു പരിശുദ്ധ പിതാവിന്റെ ജീവിതം. പ.ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ സഭാംഗങ്ങൾക്കു കാവലും മാതൃകയും ആകണമെന്നും റമ്പാൻ ഓർമിപ്പിച്ചു.
രാവിലെ മുന്നിമേൽ കുർബാനക്ക് അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിലെ വന്ദ്യ യുഹാന്നോൻ റമ്പാൻ മുഖ്യകാർമ്മികനായിരുന്നു.ഫാ സ്റ്റീഫൻ ജോർജ് , ഫാ ഗീവർഗീസ് ജിസ് ജോൺസൻ എന്നിവർ സഹകാർമികരായിരുന്നു ദേശക്കാരുടെ ആഘോഷങ്ങളെ തുടർന്ന് ഉച്ചതിരിഞ്ഞു പ്രദക്ഷിണവും ആശീർവാദവും തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത പൊതുസദ്യയും ഉണ്ടായിരുന്നു . വികാരി ഫാ. ഡോ. സണ്ണി ചാക്കോ, കൈക്കാരൻ വി.വി.ജോസ്, സെക്രട്ടറി സി.വി.ബിനു എന്നിവരടങ്ങിയ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.