ഓസ്ളോ: ചര്‍ച്ച് ഓഫ് നോര്‍വേയും നോര്‍വീജിയന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ജനുവരി ഒന്നു മുതല്‍ ഔപചാരിക പര്യവസാനം. 500 വര്‍ഷത്തെ ഔദ്യോഗിക ബന്ധമാണ് വിച്ഛേദിക്കപ്പെടുന്നത്.
എട്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച പ്രമേയം നോര്‍വീജിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. നിലവില്‍ സഭയുടെ 1250 വൈദികരും ബിഷപ്പുമാരും രാജാവ് നിയമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇതിനാണ് മാറ്റം വരാന്‍ പോകുന്നത്.
ഇതോടെ ചര്‍ച്ച് ഓഫ് നോര്‍വേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഘടനാപരമായ മാറ്റത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.