‘സ്ട്രോക്സ്‌ 2016’ ബാഡ്മിന്റൺ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു

strokes-2016-1 strokes-2016-2

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, കുവൈറ്റിലെ ഓർത്തഡോൿസ് ഇടവകകളെ ഉൾപ്പെടുത്തിക്കൊണ്ട് “സ്‌ട്രോക്സ് 2016” എന്ന നാമധേയത്തിൽ ബാഡ്മിന്റൺ ഡബിൾ‍സ്‌ ടൂർണ്ണമെന്റ് റിഗ്ഗായി ജൗഹറ സാലേ അഹല്യ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്  നടത്തപ്പെട്ടു.

ആവേശകരമായ മത്സരത്തിൽ 21 ടീമുകൾ പങ്കെടുത്തു. സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക അംഗങ്ങളായ ഷിബു മലയിൽ ഈശോ, അജു തോമസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥ മാക്കി. എബ്രഹാം ജെ.ഡി.എസ്., സുനിൽ എബ്രഹാം എന്നിവർ രണ്ടാം സ്ഥാനവും, രതിൻ സി. എബ്രഹാം, ജുബിൻ സാം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. രാജു തോമസ്‌ വിജയികൾ ക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ഫാ. രാജു തോമസ്‌, യുവജനപ്രസ്ഥാനം സെക്രട്ടറി അജീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. മഹാഇടവക ട്രഷറാർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. സ്ട്രോക്സ്‌ കൺവീനർ സിബു എബ്രഹാം, ജിജു ജോൺ എന്നിവർ മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി.