മലാഡ് വലിയപള്ളിയില്‍ മാര്‍ തോമ്മാ ശ്ലീഹായുടെ പെരുന്നാളാഘോഷം

malad-church-outside

മുംബെ: മലാഡ് സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ മാര്‍ തോമ്മാ ശ്ലീഹായുടെ പെരുന്നാൾ കൊണ്ടാടുന്നു. ഡിസംബര്‍ 17, 18 തീയതികളിൽ നടക്കുന്ന പെരുന്നാളാഘോഷങ്ങള്‍ക്ക് ഇടവകയുടെ പ്രഥമ വികാരിയായിരുന്ന Rev. Fr. P. Philipose (Karthikappally) നേത്രുത്വം നല്‍കും. 17-ആം തീയതി ശനിയാഴ്ച വൈകിട്ട് നമസ്കാരവും, തുടര്‍ന്ന് ധ്യാന പ്രസംഗവും, ആഘോഷപൂര്‍വമായ പ്രദിക്ഷണവും, വാഴ്വും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. ഞായാറാഴ്ച രാവിലെ 8.00 മണിക്ക് വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പൊതുസമ്മേളനവും നേര്‍ച്ചയും ഉണ്ടായിരിക്കും. പൊതുസമ്മേളനത്തില്‍ വച്ച് വിവാഹ ജൂബിലി ആഘോഷിക്കുന്നവരെയും, ജന്മദിന സപ്തതി ആഘോഷിക്കുന്നവരെയും ആദരിക്കും. തുടര്‍ന്ന് വാഴ്വും നേര്‍ച്ചയും ഉണ്ടായിരിക്കും.

പരിശുദ്ധ മാർ തോമ്മാ ശ്ലീഹായുടെ നിര്യാണത്തിന്‍റെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് ഡിസംബർ 20-ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 4.00 മണിമുതൽ പള്ളിയിൽ ധ്യാനവും തുടര്‍ന്ന് 7.00 മണിക്ക് വി. കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യു താന്നിമൂട്ടിലും, അസ്സിസ്റ്റന്‍റ് വികാരി ഫാ. രാജി വറുഗീസും അറിയിച്ചു.