മാർ സേവേറിയോസിന്‍റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പുതിയ പദ്ധതികള്‍

severios_mathews

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപനായ ഡോ. മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്ന ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങൾ:

1. “പ്രവാഹം” — നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി പ്രതിവർഷം 2000 ഡയാലിസിസ്.

2. “പ്രീതി ക്ലിനിക് & ലാബ്നിർദ്ധനരായ രോഗികളുടെ ചികിത്സക്കായി സൗജന്യ മെഡിക്കൽ ക്ലിനിക് & ലാബ് കോലഞ്ചേരി പ്രസാദം സെന്ററിൽ ആരംഭിക്കുന്നു.

3. കാൻസർ രോഗികൾക്കായുള്ള “പ്രശാന്തം പാലിയേറ്റീവ് കെയർ സെന്ററിന്റെ” ശിലാസ്ഥാപനം പെരുവയിൽ നിർവഹിക്കുന്നു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ കിഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

ഇവ കൂടാതെ 10 നിർദ്ധനരായ യുവതികളുടെ വിവാഹ സഹായമായി ആളൊന്നിന് 2 ലക്ഷം രൂപ വിധം ജൂബിലി ആഘോഷങ്ങളുടെ സമ്മേളന വേദിയായ പ്രസാദം സെന്ററിൽ വച്ച ഡിസംബർ 18 ഞായറാഴ്ച 3 പി. എം നു വിതരണം ചെയ്യുന്നു.

അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ……

1. “പ്രതീക്ഷ ഭവൻ” പാലക്കുഴ, കൂത്താട്ടുകുളം . ബുദ്ധിമാന്ദ്യമുള്ളവരും വികലാംഗരുമായ സ്ത്രീകളെ സംരക്ഷിക്കുന്ന ഭവനം.

2. “പ്രശാന്തി ഭവൻ” കടയിരിപ്പ് , കോലഞ്ചേരി. ദരിദ്രരും നിരാലംബരുമായ രോഗികൾക്ക് ആജീവനാന്ത പരിരക്ഷണ കേന്ദ്രം.

3. “പ്രത്യാശ ഭവൻ” തെക്കൻ പിറമാടം, പാമ്പാക്കുട. ബുദ്ധിമാന്ദ്യവും അംഗവൈകല്യവുമുള്ള പുരുഷന്മാരെ പരിപാലിക്കുന്ന ഭവനം.

4. “പ്രദാനം” കോലഞ്ചേരി. നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സാ സഹായ പദ്ധതി.

5. “പ്രമോദം അന്നദാന പദ്ധതി” ഗവണ്മെന്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നിർദ്ധനരായ രോഗികൾക്ക് ദിവസേന സൗജന്യ ഭക്ഷണം.

6. “പ്രസന്നം മാനസികാരോഗ്യ കേന്ദ്രം” വെള്ളൂർ. നിരാശ്രയരായ മാനസിക രോഗികൾക്കുള്ള അഭയ കേന്ദ്രം.

7. “പ്രപാലനം” അസംഘടിത മേഖലയിൽ പണിയെടുത്തിരുന്ന നിർദ്ധനരും ൬൦ വയസ്സിനുമേൽ പ്രായമുള്ളവരുമായ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി.

8. “പ്രഭാതം കംപ്യുട്ടർ സെന്റർ” പിറവം. നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ കംപ്യുട്ടർ പരിശീലനം.

9. “പ്രാപ്തി” നിർദ്ധനർക്ക് ഭവന നിർമ്മാണം, വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി നൽകുന്ന സഹായം.

10. “പ്രബോധനം റഫറൻസ് ലൈബ്രറി” കോലഞ്ചേരി. സൗജന്യ റഫറൻസ് ഗ്രന്‌ഥ ശാല.

11. “പ്രയോജന മെഡിക്കൽസ്” കോലഞ്ചേരി. നിർദ്ധന രോഗികൾക്ക് സൗജന്യമായി ഇൻഗ്ലീഷ് മരുന്നുകൾ വിതരണം ചെയ്യുന്നതു കൂടാതെ മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുന്നു.

12. “പ്രതിഭ കറി പൗഡറുകൾ” അഗ്മാർക് ഗുണ നിലവാരമുള്ള, മായം കലരാത്ത ശുദ്ധമായ കറി പൗഡറുകളും മസാലകളും നിർമ്മിച്ച് വിതരണം ചെയ്യുന്നു.