മലങ്കര അസോസിയേഷന്: ഇക്കുറി യുവ പ്രാതിനിധ്യം ഏറെ ! പ്രാഥമിക ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും

association
മലങ്കര സഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല് യുവജന പ്രാതിനിധ്യം ലഭിച്ച അസോസിയേഷനാകുമിത് .ഇടവകകളില് നിന്ന് തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷന് അംഗങ്ങളില് യുവാക്കളുടെ പ്രാതിനിധ്യത്തില് ഗണ്യമായ വര്ദ്ധനവുണ്ടെന്നാണ് ലഭിക്കുന്ന വിവരം
കൊച്ചി: പതിവിലും വിപരീതമായി ഈ വരുന്ന അസോസിയേഷന് യോഗത്തില് പള്ളി പ്രതിനിധിയായി എത്തുന്നവരില് നല്ലൊരു ശതമാനവും യുവാക്കളാവുന്നു എന്നതുകൊണ്ട് തന്നെ ശ്രദ്ധേയമാകും.നമ്മുടെ യുവജനങ്ങളെ മുഖ്യാധാരയില് കൊണ്ടുവരുവാനും,പുതു തലമുറയെ പരിശുദ്ധ സഭയോടൊപ്പം നിറുത്തുവാനുമുള്ള ഇടവക പൊതു യോഗങ്ങളുടെ സമീപനം പൊതുവെ സ്വീകാര്യവും സ്ലാഹനീയം അര്ഹിക്കുന്ന നടപടിയായി വിലയിരുത്തുന്നു .ഓര്ത്തഡോക്സ് സഭ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് അംഗങ്ങളുടെ പ്രാഥമിക ലിസ്റ്റ് ഡിസംബര് 25-ന് പ്രസിദ്ധീകരിക്കും.ഇടവകകള് തെരഞ്ഞെടുത്ത പള്ളി പ്രതിപുരുഷന്മാരുടെ ലിസ്റ്റ് ഡിസംബര് 15 നകം അസോസിയേഷന് സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതാണ്.
മലങ്കര സുറിയാനി ക്രിസ്ത്യന് അസോസിയേഷനില് പങ്കെടുക്കാന് അവകാശമുള്ള പള്ളി പ്രതിപുരുഷന്മാരുടെയും അസോസിയേഷന് യോഗത്തില് തെരഞ്ഞെടുക്കുന്ന ഭരണസമിതിയുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള് കേട്ട് തീര്പ്പു കല്പ്പിക്കാന് അസോസിയേഷന് യോഗം പ്രസിഡന്റ് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്ക ബാവ ട്രിബ്യൂണലിനെ നിയമിച്ചു.
ലിസ്റ്റ് സംബന്ധിച്ച പരാതികള് 2017 ജനുവരി 10, 11 തീയതികളിലും ജനുവരി 27-നും ട്രിബ്യൂണല് പരിശോധിക്കുക. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണ്. അവസാന ലിസ്റ്റ് ജനുവരി 29-ന് പ്രസിദ്ധീകരിക്കും.പള്ളി പ്രതിപുരുഷന്മാരുടെ ലിസ്റ്റ് സംബന്ധിച്ച പരാതികളും ട്രിബ്യൂണല് കേള്ക്കും.
സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാര് സേവേറിയോസ് മെത്രാപ്പോലീത്തയാണ് ട്രിബ്യൂണല് അധ്യക്ഷന്. ഫാ.പി.കെ.സഖറിയ പെരിയോര്മറ്റം, അഡ്വ.മാത്യൂസ് മഠത്തേത്ത്, അഡ്വ.മത്തായി മാമ്പള്ളി, തോമസ് ജോണ് മോളേത്ത് എന്നിവരാണ് ട്രിബ്യൂണലിലെ മറ്റ് അംഗങ്ങള്.
നിലവിലുള്ള മലങ്കര അസോസിയേഷന്റെയും അംഗങ്ങളുടേയും സഭാ മാനേജിംങ് കമ്മിറ്റിയുടെയും കാലാവധി 2017 മാര്ച്ചില് അവസാനിക്കും. അടുത്ത അഞ്ചു വര്ഷത്തേയ്ക്കുള്ള വൈദീക-അത്മായ ട്രസ്റ്റിയെയും അസോസിയേഷന് യോഗം തിരെഞ്ഞെടുക്കും.

പുതുതായി തിരെഞ്ഞെടുക്കപ്പെടുന്ന സഭാ മാനേജിംങ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് സെക്രട്ടറിയെ തിരെഞെടുക്കുക.2017 മാര്ച്ച് ഒന്നിന് കോട്ടയത്ത് എം ഡി സെമിനാരിയില് മാര് ഏലിയാ കത്തീഡ്രല് അങ്കണത്തിലാണ് 37-മത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് നടക്കുക.

Source