ഫാ. ഡോ. എം. ഒ. ജോണ്‍ വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക്

fr-m-o-john

പ്രമുഖ സഭാചരിത്രകാരനായ ഫാ. ഡോ. എം. ഒ. ജോണ്‍ വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. നിലവില്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗവും ബാംഗ്ലൂര്‍ യു. റ്റി. കോളജ് ചരിത്ര വിഭാഗം അദ്ധ്യക്ഷനുമാണ്.

തുമ്പമണ്‍ മഠത്തില്‍ എം. കെ. ഉമ്മന്‍റെ പുത്രന്‍. 11-11-1955 ല്‍ ജനിച്ചു. വിയറ്റ്നാം സര്‍വ്വകലാശാലയില്‍ നിന്ന് സഭാചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി അദ്ധ്യാപകന്‍, ആലുവാ തൃക്കുന്നത്ത് സെമിനാരി മാനേജര്‍, കുണ്ടറ സെമിനാരി മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരന്‍, മലങ്കരസഭാദീപം എന്ന ദ്വൈവാരികയുടെ സ്ഥാപക പത്രാധിപര്‍. 

fr_m_o_john