കുവൈറ്റ്‌ അഹ്മദി മർത്തമറിയം വനിത സമാജം ഏകദിന സമ്മേളനം

received_1484745228203728

കുവൈറ്റ്‌ അഹ്മദി മർത്തമറിയം വനിത സമാജത്തിന്റെ  നേതൃർത്ഥത്തിൽ കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകാംഗങ്ങൾക്കായി ഒരു ഏകദിന സമ്മേളനം 2016 ഡിസംബർ മാസം 8 നു വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 2മണി വരെ അഹമ്മദി സെന്റ്.പോൾസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

”എന്റെ അടുക്കലേക്കു മടങ്ങി വരുവിൻ ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങി വരും”(മലാഖി 3.7) എന്നുള്ള ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മലബാർ ഭദ്രാസനം സ്ത്രീ സമാജം വൈസ് പ്രസിഡൻറ് റവ.ഫാ.സജു വർഗീസ് മുഖ്യ പ്രഭാഷകൻ ആയിരിക്കും.