മുന്‍ വൈദിക ട്രസ്റ്റിയും ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പലുമായ ഫാ. ഡോ. ഒ. തോമസ് വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.
പ്രമുഖ കൗണ്‍സലര്‍, ഗ്രന്ഥകാരന്‍, അദ്ധ്യാപകന്‍, വാഗ്മി.
ചേപ്പാട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കേരളാ സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ എം. എ. യും, സെറാംബൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി. ഡി. യും, പാസ്റ്ററല്‍ കൗണ്‍സലിംഗില്‍ എം. ടി. എച്ചും, വെല്ലൂര്‍ ക്രിസ്ത്യന്‍ കൗണ്‍സലിംഗ് സെന്‍ററില്‍ നിന്നും കൗണ്‍സലിംഗില്‍ ഡിപ്ലോമയും, ലണ്ടന്‍ ഹിത്രോപ്പ് കോളജില്‍ നിന്നും മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ഡിപ്ലോമയും സെറാംബൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.
കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, പ്രത്യാശാ കൗണ്‍സലിംഗ് സെന്‍റര്‍ കോ – ഓര്‍ഡിനേറ്റര്‍, സെന്‍റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്‍റര്‍ അദ്ധ്യാപകന്‍, പരുമല കൗണ്‍സലിംഗ് സെന്‍റര്‍ ഡയറക്ടര്‍, സ്നേഹലോകം മാസിക ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.