ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെമുന്നോടിയായ 25 നോമ്പ് സമാഗതമായിരിക്കുന്നു. നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം.ഡിസംബർ 1 മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെനാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി ലോകരക്ഷകന്റെവരവ് ലോകമെങ്ങും ഘോഷിക്കും. തന്റെ ഏക ജാതനായ പുത്രനെ ലോകത്തിന്റെപാപപരിഹാരത്തിനായി അയച്ച പിതാവാം ദൈവത്തിന്റെ സ്നേഹം നാം ഈ വരും ദിവസങ്ങളിൽഅനുഭവിക്കും. പുൽക്കൂട്ടിൽ പിറന്ന് പുത്രനാം ദൈവം എളിമയുടെ മാർഗം നമുക്ക് കാണിച്ചു തന്നു.ദേവാലയത്തിലെ പുൽക്കൂട്ടിലോ, വീട്ടിൽ ഒരുക്കിയിരിക്കുന്ന പുൽക്കൂട്ടിലോ അല്ല യേശുജനിക്കേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാകുന്ന പുൽക്കൂട്ടിലാണ് അവൻ ജനിക്കേണ്ടത്. ഈ നോമ്പുകാലം വെറും മൽസ്യ–മാംസ വർജനം മാത്രമാകാതെ കൂടുതൽ പ്രാർത്ഥിക്കാനുംഉണ്ണിയേശുവിനു കടന്നു വരാൻ നമ്മുടെ ഹൃദയത്തിൽ പുൽക്കൂട് ഒരുക്കുവാൻ ഈ 25 ദിവസങ്ങളിൽകഴിയണം. പ്രകാശത്തിന്റെയും വിസ്മയത്തിന്റെയും ഉത്സവമായ ക്രിസ്തുമസിലേക്കു നാംനടന്നടുക്കുകയാണ്. പാപമായ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുവാൻ വേണ്ടിയാണുലോകരക്ഷകന്റെ ജനനം. രക്ഷകനോട് ചേർന്ന് രക്ഷയുടെ അനുഭവം നമുക്ക് സ്വന്തമാക്കാം.തിരുപിറവിക്കായി മനസിനെയും ശരീരത്തെയും ഒരുപോലെ ഒരുക്കാം. പുൽത്തൊഴുത്തിന്റെഎളിമയെ പുൽകിയ പുത്രനാം തമ്പുരാന്റെ വിനയം നമ്മിൽ നിറയട്ടെ.