കോട്ടയം: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഖില മലങ്കര ജനറല്‍ സെക്രട്ടറിയായി ഫാ. അജി കെ. തോമസിനെ പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ ശുപാര്‍ശപ്രകാരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. ചെങ്ങന്നൂര്‍ ഇടവങ്കാട് സെന്റ് മേരീസ് ഇടവകാംഗവും മാവേലിക്കര വഴുവാടി മാര്‍ ബസേലിയോസ് ഇടവക വികാരിയുമാണ്.