ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം: ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു

suicide

സമൂഹത്തില്‍ ആത്മഹത്യാനിരക്ക് ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ ശുശ്രൂഷയുടെ നൂതന സംരംഭമായ ‘വിപാസ്സന’ വൈകാരിക സഹായ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ഹ്രസ്വചിത്രം (Short film) നിര്‍മ്മിക്കുന്നു. മാനവശാക്തീകരണ വിഭാഗവും എെക്കണ്‍ ചാരിറ്റീസും സംയുകതമായി നടത്തുന്ന സംരംഭമാണിത് 15 മുതല്‍ 25 മിനിട്ടുവരെ ദൈര്‍ഘ്യം പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന് “ആത്മഹത്യഅരുത്; ജീവന്‍ അമൂല്യമാണ്” എന്ന പ്രമേയം അടിസ്ഥാനമാക്കിയുളള ആകര്‍ഷകമായ ഒരു കഥയും Title song ഉം ചിത്രത്തില്‍ അഭിനയിക്കുവാന്‍ അഭിനേതാക്കളേയും ആവശ്യമുണ്ട്. കലാവാസനയും അഭിനയനൈപുണ്യവും ഉളള ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ യുവതീയുവാക്കള്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പ്പര്യമുളളവര്‍ ഡിസംബര്‍ 31 നു മുമ്പായി ബന്ധപ്പെടുക. ഡപ്യൂട്ടി സെക്രട്ടറി, മാനവശാക്തീകരണ വിഭാഗം, കാതോലിക്കേറ്റ് അരമന, ദേവലോകം, കോട്ടയം – 686004 ഫോണ്‍: 0481 – 2572800, ഇമെയില്‍ : hrm@mosc.in