കുവൈറ്റ് സെന്റ്: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള റാഫിൾ കൂപ്പണ്‍ പ്രകാശനം ചെയ്തു
കുവൈറ്റ് സെന്റ്: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള റാഫിൾ കൂപ്പണ്‍ പ്രകാശനം ചെയ്തു. 2017 ഫെബ്രുവരി 3-ന് നടത്തുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ വേദി അബ്ബാസിയയിലെ ഇൻറ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ആണ്.
കൂപ്പണ്‍ പ്രകാശനം ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ: സഖറിയാസ് മാർ തെയോഫിലോസ് മെത്രാപോലിത്ത ഹാർവെസ്റ് ഫെസ്റ്റ് ജെനറൽ കൺവീനർ ജെയിംസ് ജോർജ്ജിന് നൽകി നിർവഹിച്ചു. കൂപ്പണിന്റെ ആദ്യ വിൽപ്പന ഇടവക ട്രസ്റ്റി വി.വൈ. തോമസിന് നൽകി മെത്രാപോലീത്ത നിർവഹിച്ചു. ഇടവക വികാരി ഫാ.സഞ്ജു ജോൺ ,സെക്രട്രറി ജിനു തോമസ് ,ഹാർവെസ്റ്റ് ഫെസ്റ്റ് കൂപ്പണ്‍ കണ്‍വീനർ വി.ടി. വർഗീസ്, ജോയിന്റ് കണ്‍വീനർ അലക്സ് പി.ജോർജ്ജ്, ഫിനാൻസ് കൺവീനർ ബിനോയ് മാമ്മൂടൻ എന്നിവർ സംബന്ധിച്ചു. മാസ്റ്റർ സെബിൻ തോമസ് ആണ് കൂപ്പൺ ഡിസൈൻ ചെയ്തത്.
ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് സംഘാടക സമിതി തീരുമാനം എടുത്തിരിക്കുന്നത് .
ഫെബ്രുവരി 3 നു നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ മലങ്കര ഓർത്തഡോൿസ് സഭയിലെയും കുവൈറ്റിലെയും ആധ്യാത്മിക സാംസ്‌കാരിക നേതാക്കളെ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടത്തും. അതിന് ശേഷം സണ്‍ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രാർത്ഥനാ യോഗങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടത്തപ്പെടുന്നു.
ഉച്ചക്ക് ശേഷം പ്രശസ്ത പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. കേരളാ,ഉത്തരേന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തി നാടൻ തട്ടുകട, ഫുഡ് സ്റ്റാളുകൽ, കുട്ടികൾക്കായുള്ള വിവിധ ഗൈമുകൾ, തുണിത്തരങ്ങൾ ഉൾപെടെയുള്ള വിവിധ സ്റ്റാളുകൽ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു