മിണ്ടാപ്രാണികളെ തിരഞ്ഞെടുക്കരുത് / ജോജി വഴുവാടി, ഡൽഹി

മലങ്കര അസോസിയേഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്ത വരികയാണലോ. ചില ചിന്തകൾ പങ്കുവെക്കുന്നു. മലങ്കര അസോസിയേഷൻ അംഗം എന്നത്‌ പ്രമാണിമാർക്ക് ചാര്ത്തുന്ന ഒരു ആലങ്കാരിക പദം ആണ് എന്നാണ് പലപ്പോഴും തെരഞ്ഞെടുപ്പ്ഭരണകർത്താക്കളുടെ കഴിയുമ്പോൾ തോന്നുന്നത്. മിണ്ടാപ്രാണികളെ അല്ല മറിച് സഭക്കുവേണ്ടി, ഇടവക ക്കുവേണ്ടി സംസാരിക്കുന്ന, പ്രവൃത്തിക്കുന്ന സേവന സന്നദ്ധതയുള്ളവരെയാണ് സഭക്ക് വേണ്ടത്‌. ഭരണകർത്താക്കളുടെ മുൻപിൽ മുട്ട് വിറക്കുന്നവരെ തെരഞ്ഞെടുത്താൽ എന്ത് പ്രയോജനം. സഭാസ്ഥാനി മത്സരാർത്ഥികളുടെ കയ്യിൽ പൈസയും മറ്റ് ആനുകൂല്യങ്ങളും കൈപറ്റുന്നവരെ നമ്മുക്ക് വേണോ. ഭരണകർത്താക്കളുടെ ആഡംബരവും ധൂർത്തും തിരുത്തുവാനുള്ള ധാർമിക ഉത്തരവാദ്യതാം പ്രതിനിധികൾക് ഉണ്ടാകണം. ഇടവകകൾ നല്ല അസോസിയേഷൻ നല്ല അംഗങ്ങളെ തെരഞ്ഞെടുത്താൽ മാത്രമേ നല്ല മാനേജിങ് കമ്മിറ്റി അംഗങ്ങളും, സഭ സ്ഥാനികളും സഭക്ക് ലഭിക്കുകയുള്ളു. പ്രതിനിധികൾ സേവകർ ആകണം ഇടവകയുടെ. എങ്കിൽ മാത്രമേ അവർക്ക് സഭയ്ക്കുവേണ്ടി സംസാരിക്കാൻ കഴിയു. നിഷ്‌ക്രിയത്വം തുടരുന്ന ഭരണകർത്തകളെ സഭയുടെ ഭരണഘടനയും ജനങ്ങളുട അവകാശവും എന്താണ് എന്ന് മനസിലാക്കി കൊടുക്കാനുള്ള നല്ല അവസരം ആണ് ഇത്. പ്രാത്ഥനയോടെ സഭയ്ക്കുവേണ്ടി തീരുമാനം എടുക്കുക.

ജോജി വഴുവാടി, ഡൽഹി