പ. ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവായും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി

hh_mathias_visit_1 hh_mathias_visit_2 hh_mathias_visit_3 hh_mathias_visit_4

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് പത്രിയാർക്കിസ് ബാവയും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി. സംസ്ഥാന അതിഥിയായി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ബോംബെ വിമാന താവളത്തിൽ എത്തിച്ചേർന്ന പരി.പത്രിയാർക്കിസ് ബാവയെയും സംഘത്തെയും പരി.കാതോലി ക്കാ ബാവ തിരുമേനിക്കുവേണ്ടി ബോംബേ ഭദ്രാസന അധിപൻ അഭി.ഗീവര്ഗീസ് മാർ കൂറിലോസ് മെത്രപൊലീത്ത, അഹമ്മദ് ബാദ് ഭദ്രാസന അധിപൻ അഭി.ഡോ ഗീവര്ഗ്ഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത എന്നിവർ ചേർന്ന് സികരിച്ചു.. നവംബര്‍ 19 ന് ശനി 11.30 ന് (ഇന്ന്) കൊച്ചി വിമാന താവളത്തില്‍ പരിശുദ്ധ എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെയും സംഘത്തെയും വി. സഭ ഔദ്യോഗികമായി സ്വീകരിക്കും. 20-ാം തീയതി ഞായര്‍ 7.30ന് ആര്‍ത്താറ്റ് സെന്‍റ് മേരീസ് പളളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 12 മണിക്ക് പഴഞ്ഞിയില്‍ സ്വീകരണത്തില്‍ പങ്കെടുക്കും.

പഴയ സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്‍റെ ചരമദിശ്വതാബ്ദി ആഘോഷ സമാപനം കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ മൈതാനത്തില്‍ മാര്‍ ദിവന്നാസിയോസ് നഗറില്‍ 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ മുഖ്യാതിഥി ആയിരിക്കും. 22-ാം തീയതി 2.30 മണിക്ക് കുഴിമറ്റം സെന്‍റ് ജോര്‍ജ്ജ് സണ്‍ഡേസ്ക്കൂള്‍ ശതാബ്ദി ഉദ്ഘാടനം ചെയ്യും. 5 മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരക കാന്‍സര്‍ ചികിത്സാ സഹായ പദ്ധതിയായ സ്നേഹസ്പര്‍ശം, കെ.എസ് ചിത്രയുടെ സംഗീതാര്‍ച്ചന എന്നിവയില്‍ മുഖ്യാതിഥി ആയിരിക്കും. നവംബര്‍ 23-ാം തീയതി 10.30 ന് പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്‍ററിന്‍റെ കൂദാശയില്‍ പങ്കെടുക്കും. 2.30 ന് നിരണം സെന്‍റ് മേരീസ് പളളി സന്ദര്‍ശിക്കും. 24-ാം തീയതി 7.30 ന് കോട്ടയം പഴയസെമിനാരി ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനിയുടെ 200-ാം ചരമ അനുസ്മരണത്തില്‍ പങ്കെടുക്കുകയും ചെയ്യും.

3.4 കോടി അംഗങ്ങളും, 60 മെത്രാപ്പോലീത്താമാരും 44 ഭദ്രാസനങ്ങളും 32537 വൈദീകരുമുളള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി മലങ്കര സഭ പൗരാണിക കാലം മുതല്‍ സൗഹൃദ ബന്ധവും കൗദാശിക സംസര്‍ഗവും പുലര്‍ത്തിയിരുന്നു. പഴയ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. പോള്‍ വര്‍ഗീസ്, (പിന്നീട് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്) എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ വിദ്യാഭ്യാസ ഉപദേശകനുമായി സേവനമനുഷ്ഠിച്ചിരുന്നു.