കെ.എസ്. ചിത്രയെയും ഡോ. വി.പി ഗംഗാധരനെയും ഓര്‍ത്തഡോക്സ് സഭ ആദരിക്കുന്നു

chithra

കലാ സാംസ്ക്കാരിക സാമൂഹ്യ സേവനരംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവന          പരിഗണിച്ച്  ഗായിക കെ.എസ്. ചിത്രയെയും, ആതുരസേവന രംഗത്ത്  മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോ. വി.പി ഗംഗാധരനെയും മലങ്കര ഓര്‍ത്തഡോക്സ് സഭ സ്നേഹസ്പര്‍ശം അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരക കാന്‍സര്‍ ചികിത്സാ സഹായ പദ്ധതിയായ സ്നേഹസ്പര്‍ശം നവംബര്‍ 22-ാം തീയതി  5 മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ്  ഉദ്ഘാടനം ചെയ്യുന്ന    സമ്മേളനത്തില്‍ അവാര്‍ഡ് സമര്‍പ്പണം നടക്കും.