മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടടെ സന്തോഷവും കിരീടവുമായ ശുശ്രൂഷക സംഘത്തിലെ പ്രധാന ശുശ്രൂഷകരുടെ ഏകദിന സമ്മേളനം ‘എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദകരമായിരിക്കട്ടെ’ എന്ന ചിന്താവിഷയത്തെ ആസ്പദ മാക്കി തുമ്പമണ്‍ ഭദ്രാസനത്തിലെ കോന്നി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ നവംബര്‍ 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാനം പ്രസിഡന്‍റ് ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടന്ന യോഗത്തില്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ.ഡോ.റെജി മാത്യൂസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫ.ബാബു വര്‍ഗീസ്, ട്രഷറാര്‍ ഡോ.റോയി എം.മാത്യു മുത്തൂറ്റ്, ജനറല്‍ കണ്‍വീനര്‍ ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു. ഫാ.മാത്യൂസ് ജോണ്‍ മനയില്‍, ഫാ.ഷിബു കുര്യന്‍, ഫാ.പി.ജെ.ജോസഫ്, കെ.എസ്.കോശി, പ്രൊഫ. ഷിജു തോമസ്, ബേബിക്കുട്ടി വര്‍ഗീസ്, തങ്കച്ചന്‍ മേപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.