പാമ്പ്ര മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശ നവംബര്‍ 11 ,12 തീയതികളില്‍
തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളി വകയായി പാമ്പ്രയില്‍ സ്ഥിതി ചെയ്യുന്നതും,പ.പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പരിശുദ്ധന്‍റെ നാമത്തില്‍ മലങ്കര സഭയില്‍ ആദ്യമായി സ്ഥാപിതവുമായ (എ.ഡി.1928) മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്‍റെ കൂദാശയും പ.പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും 2016 നവംബര്‍ 11 ,12 തീയതികളില്‍ ഇടവക മെത്രാപ്പോലീത്താ അഭി.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
നവംബര്‍ 11 വെള്ളി വൈകിട്ട് 5.30ന് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം.സന്ധ്യനമസ്കാരത്തെതു
നവംബര്‍ 12 ശനി രാവിലെ 8.00നു വികാരി ഫാ.ഡോ.തോമസ് ചകിരിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും.തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയും, പ്രദക്ഷിണവും ,നേര്‍ച്ചസദ്യയും പെരുന്നാള്‍ കൊടിയിറക്കും നടക്കും…