Vipasana Medical Mission Seminar. News
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രം, ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറം, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ് പോള്‍സ് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘മെഡിക്കല്‍ മിഷന്‍: നൂതന സംരംഭങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോപ്റ്റിക് മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. ആബുന ദാവൂദ് ലാമായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തങ്ങളുടെ സമയത്തിന്റെ ദശാംശം സൗജന്യ സേവനമായി പൊതു സമൂഹത്തിനു നല്‍കിയാല്‍ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉാക്കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. മാനവ ശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഫാ.പി.എ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ആബുന മാര്‍ക്കോസ്, ആബുന സോളമന്‍, ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറം ജനറല്‍ സെക്രട്ടറി ഡോ.വറുഗീസ് പുന്നൂസ്, വിപാസ്സന ഡയറക്ടര്‍ ഡോ.സിബി തരകന്‍, ഡോ.ജോസഫ് പി. വറുഗീസ്, ഡോ. അന്നമ്മ വറുഗീസ്, ഡോ. റോസമ്മ അലക്‌സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ മിഷന്‍ രംഗത്തുളള സഹകരണ സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.