കുറ്റപ്പുഴ പള്ളിയുടെ ഇടവക പെരുന്നാളിന് ഇന്ന് കൊടിയേറും 

01-1

തിരുവല്ല: കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളിയുടെ ഇടവക പെരുനാൾ ഇന്ന് മുതൽ നവംബര് 5 വരെ നടക്കും. ഇന്ന് വിശുദ്ധ കുർബാനയ്ക്കു ശേഷം കൊടിയേറും. പെരുനാൾ ചടങ്ങുകൾക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ അന്തോണിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. നവംബര് 4 വെള്ളിയാഴ്ച വൈകിട്ട് രാസ നടക്കും. 5 ന് രാവിലെ  സഖറിയാ മാർ അന്തോണിയോസ് മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രദിക്ഷണം, ആശിർവാദം, നേര്ച്ചവിളമ്പ്, കൊടിയിറക്ക്.
വാർത്ത: സുനിൽ കരിപ്പുഴ