ധീര ജവാന്മാർക്ക് വി.സഭയുടെ ആദരവും പ്രാർത്ഥനയും

mar_theophilos mar_theophilos1 mar_theophilos2

ഭാരതത്തിന്റെ ചൂടും,ചൂരും പേറുന്ന ഭാരത സഭയായ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ ഭാരത്തിന്റെ ജീവൻ പോലും ത്രിണവൽഗണിച്ചു അതിരു കാക്കുന്ന ധീര ജവാന്മാർക്ക് വി.സഭയുടെ ആദരവും ,പ്രാർത്ഥനയും അറിയിച്ചും…വി.സഭയുടെ മലബാർ ഭദ്രാസന അധിപൻ അഭി.ഡോ സഖറിയാസ് മാർ തെയോഫിലോസ് മെത്രപൊലീത്ത നയിക്കുന്ന സംഘം ഭാരതത്തിന്റെ അതിരുകൾ അയ വാക അതിർത്തി,ഫൈസല്ക, ഹിന്ദുമൽഗോട്, രാജസ്ഥാൻ അതിർത്തി ഉൾപ്പടെയുള്ള പട്ടാള ക്യാമ്പുകൾ സന്ദർശിച്ചു വി.സഭയുടെ സന്തോഷവും,പ്രാർത്ഥന പൂർണ്ണമായ പിന്തുണയും അറിയിച്ചത്…ഫിറോസ്പൂറിലെ ഫാഗത്സിംഗ്‌ന്റെ സ്‌മൃതി കുടീരത്തിൽ പിതാവ് പുഷ്പാർച്ചന നടത്തി….ജയ് ജീവൻ ..ജയ് കിസാൻ…..ഭാരതം ജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ അഭി.തിരുമേനി കൈകൾ ഉയർത്തി വിളിച്ചപ്പോൾ കൂടിനിന്ന പട്ടാളക്കാർ ഉള്ളപ്പടെ ഉള്ളവർ അത് ഏറ്റുപാടിയത് വേറിട്ട ഒരു അനുഭവം ആയിരുന്നു….അഭി.തിരുമേനിക്കും,സംഘത്തിനും ഇന്ത്യൻ പട്ടാള ക്യാമ്പുകളിൽ ഊഷ്മള സ്വികരണംമാണ്‌ ലഭിച്ചത് …വി.സഭയുടെ ആദരം അറിയിച്ചും, വീര മൃത്യു വരിച്ച ധീര ജവാന്മാരുടെ സ്മരണക്കു മുൻപിലും സഭയുടെ ആദരം വി.സഭക്ക് വേണ്ടി അഭി പിതാവ് അറിയിച്ചു..സന്ദർശക ഡയറിയിൽ പരി.കാതോലിക്ക ബാവ തിരുമേനിക്ക് വേണ്ടിയും,വി.സഭയിലെ ഓരോ വിശ്വാസിയുടെ പേരിലും ഉള്ള പിറന്ന നടിനോടുള്ള സ്നേഹവും ബഹുമാനവും അഭി.പിതാവ് കുറിച്ചു