മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന അങ്കമാലി-മുംബൈ ഭദ്രാസനാധിപനും മലങ്കര സഭയുടെ അബാസിഡറുമായിരുന്ന ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ തിരുമനസിന്റെ 19-ാം ഓർമ്മപ്പെരുന്നാളും പെരുന്നാട് ബഥനി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന മുൻ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത തിരുമനസിന്റെ 4-ാം ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമായി
പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം നൽകിയത് മലങ്കര സഭയുടെ പരമാദ്ധ്യഷനായ പരി. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ടാണ് അഭിവന്ദ്യ തിരുമേനിമാരായ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ (Bombay Diocese), യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ (പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമികത്വം നൽകി